Saturday 1 December 2007

മലയാളം എഴുത്തും വായനയും

If you can't read this Malayalam blog in your computer, please follow instructions below
first Click here to download AnjaliOld Lipi font installer. After downloading run the programme.
If you are using Internet Explorer, go to Tools-Internet Options-Languages, click 'add', select 'malayalam' and click ok.
Go to Fonts and select Malayalam in the Language Script portion. Then click on Anjali Old Lipi. Click OK to come out of the font section and once again click OK to come out of the Internet Options section. Now you have configured your browser to read Malayalam fonts properly in your computer.
നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം വ്യക്തമായി കാണാതിരിക്കുകയോ ഇടക്കിടക്ക് കട്ടകള്‍ പ്രത്യക്ഷപ്പെടുകയോ ചില്ലക്ഷരങ്ങൾ ശരിയായി കാണാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍താഴെകാണുന്ന സെറ്റിംഗ്‌സുകള്‍ ചെയ്യുക.
1ഇവിടെ ക്ലിക്ക് ചെയ്ത് AnjaliOldLipi എന്ന ഫോണ്ടിന്റെ ഇൻസ്റ്റാളർ ഡൌൺലോഡ് ചെയ്യുക. ശേഷം ആപ്രോഗ്രാം ഓപ്പൺ ചെയ്ത് run ചെയ്യിക്കുക
2) ഇൻസ്റ്റലേഷൻ കഴിഞ്ഞാൽ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ മലയാളം വ്യക്തമായി വായിക്കാൻ സന്നദ്ധമായിരിക്കും. മോസില്ല ഫയർ‌ഫോക്സ്, ഗൂഗ്‌ൾ ക്രോം തുടങ്ങിയ ബ്രൌസറുകളിൽ ഇപ്പോൾ വ്യക്തമായി മലയാളം വായിക്കാം

3) എന്നാൽ നിങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റ‌‌‌‌ര്‍‌നെറ്റ് എക്സ്പ്ലോററാണെങ്കില്‍ അതി‌ന്റെ മുകളിലെTools മെനുവില്‍ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Internet optionsഎന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Generel എന്നമെനുവില്‍Lagauges എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Addഎന്നബട്ടണ്‍‌ക്ലിക്ക്‍ചെയ്താല്‍വരുന്മെനുവില്‍Malayalam സെലെക്ട് ചെയ്ത്OK.ക്ലിക്ക് ചെയ്യുക(ഇവിടെ മലയാളം കാണുന്നില്ലെങ്കിൽ സാരമില്ല ഇങ്ങിനെ ചെയ്യണ്ട) ഇനിFonts എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന സബ്‌മെനുവില്‍Languege scriptഎന്നതില്‍ malayalam എന്ന് സെലക്ട് ചെയ്യുക അതിന്റെ ഇടത്തുവശത്തെ webpage font എന്നതില്‍ anjalioldlipi എന്നും സെലക്ട് ചെയ്തശേഷംതാഴെയുള്ള OKയില്‍ ക്ലിക്ക് ചെയ്യുക അതിന്ശേഷം ബാക്കിയാകുന്ന വിന്റോയിലുംOK ക്ലിക്കുചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ ഇന്റെർനെറ്റ് എക്സ്പ്ലോററും ശരിയായ രീതിയില്‍ മലയാളം കാണിക്കും.

എങ്ങിനെ മലയാളത്തില്‍ എഴുതാം?
നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ കീബോഡ്‌ മിക്കതും ഇംഗ്ലീഷിലായിരിക്കുമല്ലോ. ഇത്‌ മലയാളത്തിലാക്കുന്നതും മലയാളം കീകള്‍ ഓര്‍ത്തുവെക്കുന്നതും ശ്രമകരമായ ജോലിയാണ്‌. ഈ പ്രശ്നത്തിന്‌ പരിഹാരമാണ്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ മലയാളം ടൈപ്പ്‌ ചെയ്യുന്ന സാങ്കേതിക വിദ്യ(Transliteration based Malayalam Text Editor). ഈതരത്തിലുള്ള ഏറ്റവും നല്ല സോഫ്റ്റ്‌ വെയറാണ്‌ വരമൊഴി.

പുതിയ വേർഷൻ വരമൊഴിയും മൊഴിയും ഫോണ്ടുകളും ഒന്നിച്ചുള്ള പാക്കേജാണ് ഇപ്പോൾ ലഭിക്കുന്നത്. ഇവിടെ നിന്നും അത് ഡൌൺലോഡ് ചെയ്യുക. (ചിലപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ പോപ് അപ് ബ്ലോക്കർ ഡൌൺ ലോഡിംഗ് ബ്ലോക്ക് ചെയ്യാനിടയുണ്ട്. അങ്ങിനെ വന്നാൽ ബ്രൌസറിനു മുകളിൽ പോപ് അപ് ബ്ലോക്ക് ചെയ്തവിവരം അറിയിക്കുന്ന ബാർ വന്നിരിക്കും.അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'Download file'എന്നതിൽ ക്ലിക്ക് ചെയ്താൽ മതി)
വരമൊഴി

വരമൊഴി ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ഡെസ്‌ക്‌‍ടോപ്പില്‍ വരമൊഴിയുടെ ഐക്കണ്‍ കാണാം. അവിടെക്ലിക്ക്‌ ചെയ്താല്‍ ആദ്യം ഒരു കറുത്തവിന്‍ഡോ തുറന്നുവരും. അതില്‍ മാറ്റിത്തിരുത്തലുകളൊന്നും വരുത്തരുത്‌. ഉടനെ മറ്റൊരു വിന്‍ഡോ തുറന്നുവരും ഇതാണ്‌ നമുക്ക്‌ ടൈപ്പ്‌ ചെയ്യാനുള്ള വിന്‍ഡോ. ഇതിന്റെ മുകളിലെ Fontഎന്നിടത്ത്‌ ക്ലിക്ക്‌ ചെയ്താല്‍ വരുന്ന മെനുവില്‍ Matweb എന്ന് സെലെക്ട്‌ ചെയ്യുക. Lockഎന്നിടത്ത് manglish to malayalam only എന്നും സെലക്ട് ചെയ്യുക. ഇനി ഇടത്തെ വിന്‍ഡോയില്‍ നമുക്ക്‌ ടൈപ്പ്‌ ചെയ്യാം. 'paTikkalvichaaravEdi' എന്ന് ടൈപ്പ്‌ ചെയ്തുനോക്കൂ. വലത്തെ വിന്‍ഡോയില്‍ ഇത്‌ 'പടിക്കല്‍ വിചാരവേദി' എന്ന് മലയാളത്തില്‍ വന്നത്‌ കാണാം. ഇതുപോലെ എന്തും നമുക്ക്‌ ടൈപ്പ്‌ ചെയ്യാം മംഗ്ലീഷ്‌ രൂപങ്ങള്‍ താഴെയുള്ള ചാര്‍ട്ട്‌ നോക്കി മനസ്സിലാക്കുക.





ഏതെങ്കിലും അക്ഷരം അനാവശ്യമായി മറ്റൊരു അക്ഷരത്തിനു മുകളില്‍ കയറുന്നുവെങ്കില്‍ അവയെ _ (അണ്ടര്‍സ്‌കാര്‍) ഉപയോഗിച്ച്‌ വേര്‍തിരിക്കാം ഇനി ഈ മലയാളത്തെ നമുക്ക്‌ എങ്ങിനെ നെറ്റിൽ ഉപയോഗിക്കാം എന്ന് നോക്കാം.

നെറ്റിൽ ഉപയോഗിക്കാൻ ഇതിനെ യൂണികോഡിലേക്ക്‌ മാറ്റേണ്ടതുണ്ട്‌. ഇതിന്‌ വരമൊഴി വിന്‍ഡോക്ക്‌ മുകളിലെ file മെനുവില്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ വരുന്ന Export toUTF8(unicode) എന്ന തില്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ മറ്റൊരു വിന്‍ഡോയില്‍ നാം എഴുതിയ മാറ്ററിന്റെ യൂണികോഡ്‌ രൂപം തുറന്നുവരും ഇവിടെ നിന്നും നമുക്ക്‌ കോപ്പിചെയ്ത്‌ ഇഷ്ടമുള്ളിടത്ത്‌ പേസ്റ്റ്‌ ചെയ്യാം. വേറെയും മാര്‍‌ഗ്ഗങ്ങള്‍ ഉണ്ട് പക്ഷെ കൂടുതല്‍ നല്ലത് ഇതാണ്.

(മറ്റുമലയാളം ഫോണ്ടുകൾ ആവശ്യമുള്ളവർക്ക് മുകളിലെ Fontഎന്നിടത്ത്‌ ക്ലിക്ക്‌ ചെയ്താല്‍ വരുന്ന മെനുവില്‍ Matweb എന്നതിനു പകരം ഇഷ്ടമുള്ള ഫോണ്ട് തിരഞ്ഞെടുക്കാം. നെറ്റ് ഉപയോഗത്തിന് AnjaliOldLipi എന്നയൂണികോഡ് ഫോണ്ട് ആവശ്യമാണ്. എന്നാൽ മറ്റുഡോക്യൂമെന്റുകൾ തയ്യാറാക്കുമ്പോൾ വ്യത്യസ്ഥഫോണ്ടുകൾ ആവശ്യമുള്ളവർക്ക് അവതിരഞ്ഞെടുക്കാം. നേരിട്ട് അഞ്ജലി ഓൾഡ് ലിപിയിലേക്ക് മാറ്റുകയും സാധ്യമാണ്. തുടക്കക്കാർക്ക് ഇത് ചിലപ്രശ്നങ്ങൾ സൃഷ്ടുക്കുന്നത് ശ്രദ്ദയിൽ പെട്ടതുകൊണ്ടാണ് മുകളിൽ എഴുതിയ മാർഗ്ഗമാണ് നല്ലത് എന്ന് എഴുതിയത്.)

നേരിട്ട് വരമൊഴിയുടെ വലത്തേ മലയാളം വിന്‍ഡോ യില്‍നിന്ന് മലയാളം കോപ്പി ചെയ്യുവാൻ അവിടെ വലതു മൌസ്‌ ബട്ടണ്‍ക്ലിക്ക്ചെയ്താല്‍ ലഭിക്കുന്ന മെനുവില്‍ Editല്‍ കോപ്പി ചെയ്യുവാനുള്ള ഓപ്‌ഷനുണ്ട്.

(kasparasky പോലുള്ള ചില ആന്റിവൈറസ്‌ പ്രോഗ്രാമുകള്‍ വൈറസാണ്‌ എന്ന് തെറ്റിദ്ദരിച്ച്‌ യൂണികോഡ്‌ വിന്‍ഡോയെ ബ്ലോക്ക്‌ ചെയ്യാന്‍ സാധ്യതയുണ്ട്‌.അതുപോലെ ചില പോപ് അപ് ബ്ലോക്കറുകളും വിന്‍ഡോയെ ബ്ലോക്ക് ചെയ്യാറുണ്ട്. അതുകൊണ്ട്‌ അത്തരം പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവര്‍ ഇങ്ങനെചെയ്യും മുമ്പ്‌ അത്‌ Exitചെയ്യുവാനോ അലോ ചെയ്യുവാനോ ശ്രദ്ദിക്കുക.)

ചില മംഗ്ലീഷ് രൂപങ്ങള്‍ നോക്കുക.

s_nEhithan =സ്‌നേഹിതന്‍

suhr~thth =സുഹൃത്ത്

pon_naaLam = പൊന്‍‌നാളം

kathha = കഥ

engine# = എങ്ങിനെ

nee ninneththanne uddharikkoo! നീ നിന്നെത്തന്നെ ഉദ്ധരിക്കൂ!

swayam adhaHpathikkaathirikkoo. സ്വയം അധഃപതിക്കാതിരിക്കൂ.

ninte bandhu neethanneyaaN~, നിന്റെ ബന്ധു നീതന്നെയാണ്,

ninte Sathruvum neethanne. നിന്റെ ശത്രുവും നീതന്നെ.

ഇനി മലയാളത്തിനിടക്ക് ഇംഗ്ലീഷ് എഴുതണമെങ്കില്‍ അതിനും മാര്‍‌ഗ്ഗമുണ്ട്.

ഉദാ:- 'ഡോക്ടര്‍ അബ്ദുസ്സമദ്MBBS'

ഇത് ഇങ്ങിനെ എഴുതാം.

'DOkTar abdussamad{MBBS}'

അല്‍പ്പം പരിചയപ്പെട്ടാല്‍ പേനകൊണ്ട്‌ എഴുതുന്നതിനേക്കാള്‍ വേഗതയില്‍ നമുക്ക്‌ മലയാളം വരമൊഴി ഉപയോഗിച്ച്‌ ടൈപ്പ്ചെയ്യാനാകും. വലിയ മാറ്ററുകള്‍ തെറ്റുകൂടാതെ എഴുതുവാന്‍ ഏറ്റവും അനുയോജ്യമായ സോഫ്റ്റ്‌വെയറാണ്‌ വരമൊഴി.


മൊഴികീമാന്‍.
വരമൊഴിക്ക്‌ ഒരു ന്യൂനതയുണ്ട്‌. അതെന്തെന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കും. യൂണികോഡിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യണം പിന്നെ കോപ്പിചെയ്ത്‌ പേസ്റ്റ്‌ചെയ്യണം. ഇത്‌ പലപ്പോഴും ബുദ്ധിമുട്ടായി തോന്നാം. കരണം ചാറ്റ്ചെയ്യുമ്പോഴും ഓര്‍ക്കൂട്ടില്‍ സ്ക്രാപ്പ്‌ എഴുതുമ്പോഴും ബ്ലോഗില്‍ കമന്റ്‌ എഴുതുമ്പോഴുമെല്ലാം ഇത്‌ പെട്ടെന്ന് ചെയ്യുക ബുദ്ധിമുട്ടാകും. അപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വെബ്‌പേജുകളിലേക്കും ഡോക്യൂമെന്റുകളിലേക്കുമെല്ലാം നേരിട്ട്‌ ടൈപ്പ്‌ ചെയ്യാന്‍ പറ്റുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്‌. അതായത്‌ നാം കീബോഡില്‍ ടൈപ്പ്‌ ചെയ്യുന്നത്‌ നേരെ മലയാള മാക്കിമാറ്റുന്ന സോഫ്റ്റ്‌വെയര്‍ . അത്തരം ഒരു സോഫ്റ്റ്‌വെയറാണ്‌ മൊഴി കീമാന്‍.

മൊഴി കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. (നേരത്തെ വരമൊഴി പാക്കേജ് മുഴുവൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ ഇത് ചെയ്തുകഴിഞ്ഞു. വരമൊഴി ആവശ്യമില്ലാത്തവർ ഇൻസ്റ്റാളിങ് സമയത്ത് മൊഴികീമാനും ഫോണ്ടുകളും മാത്രം സെലക്ട് ചെയ്താൽ മതി.) ഇന്‍സ്റ്റാള്‍ കഴിഞ്ഞാല്‍ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ടാസ്ക്‌ ബാറിന്റെ വലത്തേ അറ്റത്ത്‌ ( സമയം കാണിക്കുന്നതിനടുത്ത്‌) അല്‍പ്പം ചരിഞ്ഞ്‌ ഒരു ചതുരക്കട്ടകാണാം അതില്‍ ക്ലിക്ക്‌ ചെയ്താല്‍ ഒരുമെനുകാണാം അതില്‍ Mozhikeymap എന്നതില്‍ ക്ലിക്ക്‌ ചെയ്യുക. അപ്പോള്‍ ചതുരക്കട്ട 'ക'എന്ന മലയാള അക്ഷരം കാണിക്കും. ഇനി നിങ്ങള്‍ ടൈപ്പ്‌ ചെയ്യുന്നതെല്ലാം മലയാള മായിരിക്കും. എഴുതിനോക്കൂ... malayaaLam ഇത്‌ മലയാളം എന്നായിരിക്കും.
കീബോഡിനെ പൂര്‍വ്വ സ്തിഥിയിലാക്കാന്‍ ചതുരക്കട്ട യില്‍ വീണ്ടും ക്ലിക്ക്‌ ചെയ്ത്‌ No Keyman Keyboard എന്ന് സെലെക്ട്‌ ചെയ്താല്‍ മതി.
ഇതിലും ടൈപ്പ്‌ ചെയ്യുന്നത്‌ വരമൊഴിയിലെ പോലെ തന്നെയാണെങ്കിലും അല്‍പ്പം വ്യത്യാസമുണ്ട്‌. മൊഴി കീമാനില്‍ Caps Lock ഇല്ല പകരം Shift കീ അമര്‍ത്തിയാണ്‌ ചെയ്യേണ്ടത്‌. മൊഴി കീമാപ്പിലെ ചില വിന്ന്യാങ്ങള്‍

r^=ഋ,

thr^=തൃ

N~ = ണ്

r~ = ര്

L~= ള്

കാവേരി
കേന്ദ്ര സര്‍ക്കാറിന്റെ പ്രാദേശിക ഭാഷാ വികസന പദ്ധതിയുടെ ഭാഗമായി C-DIT വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ്‌ കാവേരി. ഇത്‌ 100MB ഉള്ള ഒരു വലിയ സോഫ്റ്റ്‌വെയര്‍ പാക്കേജാണ്‌. ഇതില്‍ വിവിധ മലയാളം ഓപ്പണ്‍ ഓഫീസ്‌ പ്രോഗ്രാമുകള്‍, മലയാളം കീബോഡ്‌, മലയാളം ഇംഗ്ലീഷ്‌ ഡിക്ഷ്ണറി തുടങ്ങിയ നിരവധി പ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും മറ്റു പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രോഗ്രാമാണിത്‌. ഇതിന്റെ കീബോഡ്‌ മലയാളത്തിലാണ്‌ കീകള്‍ പ്രത്യേകം അടയാളപ്പെടുത്തുകയോ ഓര്‍ത്തിരിക്കുകയോ ചെയ്യണം. താല്‍പ്പര്യമുള്ളവര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ്‌ ചെയ്ത്‌ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഓണ്‍ലൈന്‍ എഡിറ്ററുകള്‍

‍കമ്പ്യൂട്ടറില്‍ മലയാളം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക്‌ (ഇന്റര്‍‌നെറ്റ്‌ കഫെ യിലോ ഓഫീസിലെ കമ്പ്യൂട്ടറിലോ ഇത്‌ സാധ്യമാകില്ലല്ലോ) എഴുതാന്‍ ഓണ്‍ലൈന്‍ എഡിറ്ററുകളെ ആശ്രയിക്കാം.

വരമൊഴി ഓണ്‍ലൈന്‍

വരമൊഴി ശരിക്ക്‌ വഴങ്ങാത്തവര്‍ക്ക്‌ കുറച്ചുകൂടി ലളിതമായ ഇളമൊഴി ഉപയോഗിക്കാം
ഇളമൊഴിഓണ്‍ലൈന്‍.

ഗൂഗിള്‍ മലയാളികള്‍ക്ക്‌ വേണ്ടി ഒരു എഡിറ്റര്‍ ഒരുക്കിയിട്ടുണ്ട്‌.
ഗൂഗിള്‍ മലയാളം എഡിറ്റര്‍


അമ്മിഞ്ഞപ്പാലിനൊപ്പം നാം പഠിച്ച പുണ്യഭാഷയാണ്‌ മലയാളം. മറ്റേത്‌ ഭാഷയില്‍ പണ്ഡിതനായാലും ഏത്‌ സാങ്കേതിക വിദ്യയുടെ നെറുകയിലെത്തിയാലും നാട്‌വിട്ടെവിടെ ചെന്നാലും ആപുണ്യം കൈവിടാന്‍ നാം തയ്യാറാവരുത്‌. നാലക്ഷരം ആംഗലേയം പുലമ്പാന്‍ പഠിക്കുമ്പോഴേക്ക്‌ മലയാളം അരോചകമാകുന്ന അല്‍പ്പന്മാരില്‍ നാം പെട്ടുപോകരുത്‌. മാതാവിനോടെന്നപോലെ മാതൃഭാഷയോടുള്ള സ്‌നേഹവും നാം എന്നെന്നും നിലനിര്‍ത്തുക. നമ്മുടെ വേരുകള്‍ അറുത്തുമാറ്റാതെ നിലനിര്‍ത്തുക. നമുക്ക്‌ അഭിമാനത്തോടെ പറയാം.
''ഞാനൊരു മലയാളിയാണ്‌ ''.

6 comments:

salim | സാലിം said...

മലയാളം ടൈപ്പ് ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരുപാട് പേര്‍ ബന്ധപ്പെടുന്നുണ്ട്. എല്ലാവര്‍ക്കും ട്യൂട്ടോറിയല്‍ നല്‍കാനുള്ള ബുദ്ധിമുട്ട് കാരണം അതൊരു പോസ്റ്റാക്കിമാറ്റി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക.

Anonymous said...

http://howtostartamalayalamblog.blogspot.com/

http://ralminov.wordpress.com/2007/10/11/inscript_keyboard_extended/

http://replyspot.blogspot.com/2007/12/blog-post_10.html

http://www.chintha.com/node/2453

യു.കെ.മുള്ളന്‍‌മടക്കല്‍ said...

മലയാളം എഴുതാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളെ കുറിച്ച് ലളിതമായി സംശയങ്ങള്‍ ബാക്കിയാവാത്ത വിധം എഴുതിയിരിക്കുന്നു. മുമ്പ് പല ബ്ലോഗുകളില്‍ നിന്നും സൈറ്റുകളില്‍നിന്നുമായി വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ മലയാള മെഴുത്ത് പഠിച്ചത്. ഇങ്ങിനെ ഒരു പോസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ ഇത്ര ബുദ്ദിമുട്ടേണ്ടതില്ലായിരുന്നു. വരമൊഴിയും കീമാനും ഉപയോഗിക്കുന്നു. കാവേരി എന്നെപ്പോലുള്ള വര്‍ക്കൊന്നും ആവശ്യമില്ല.മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്ത് മലയാളം വരുത്തണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല.ആര് കുത്തിയാലും നമുക്ക് അരി വെളുത്താല്‍ പോരെ? എന്തിനാ വെറുതെ ഇന്‍സ്ക്രിപ്റ്റും നൂലാമാലയുമെല്ലാം തലയില്‍ കേറ്റണോ?

Anonymous said...

നല്ല സംരംഭം എന്റെ എല്ലാ ആശംസകളും നേരുന്നു.

yousufpa said...

മലയാളത്തെ അറിയാന്‍,എഴുതാന്‍,പ്ഠിക്കാന്‍ പടിക്കല്‍ റ്റീംസ് ചെയ്യുന്ന സ്തുത്യര്‍ഹ സേവനങ്ങള്‍ക്ക്
ഒരാ‍യിരം ആശംസകള്‍.

Anonymous said...

എല്ലാ പടിക്കല്‍ നിവസികല്കും ഈദ് ആശംഷകള്‍

അബ്ദുല്‍ ലത്തീഫ്
റിയാദ്